കോട്ടയം: ബാങ്കുകളില്‍ പഞ്ചദിന പ്രവൃത്തിവാരം നടപ്പിലാക്കുക, സര്‍ക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പിഎല്‍ഐ പദ്ധതി പിന്‍വലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സി (യുഎഫ്ബിയു) ന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി കോട്ടയത്ത് ജീവനക്കാര്‍ പ്രതിഷേധ റാലിയും ധര്‍ണയും നടത്തി.
തിരുനക്കര എസ്ബിഐ ടൗണ്‍ ശാഖയുടെ മുന്‍പില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ബേക്കര്‍ ജംഗ്ഷന് ചുറ്റി തിരിച്ച് എസ്ബിഐ ടൗണ്‍ ശാഖയുടെ മുന്പില് സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. യുഎഫ്ബിയു ജില്ലാ കണ്‍വീനര്‍ ജോര്‍ജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എഐബിഒസി ദേശീയ വൈസ് പ്രസിഡന്റ് ജേക്കബ് പി. ചിറ്റാട്ടുകുളം, എഐബിഇഎ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യന്‍, എന്‍സിബിഇ സംസ്ഥാന വൈസ് പ്രസിഡന്റ് സുധീഷ് കുമാര്‍, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു എന്നിവര്‍ പ്രസംഗിച്ചു.